Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebrates

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

ക​ട​ന്നു​പോ​യ സു​ദീ​ർ​ഘ​മാ​യ കാ​ല​ഘ​ട്ട​ങ്ങ​ളിൽ സ​ത്യ​സ​ന്ധ​മാ​യി തൂ​ലി​ക ച​ലി​പ്പി​ച്ച് ഇ​പ്പോ​ൾ കെ​ട്ടി​ലും മ​ട്ടി​ലും മാ​റ്റ​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​വു​മാ​യി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ദീ​പി​ക.

പ​ത്രധ​ർ​മം എ​ന്ന പ​വി​ത്ര​മാ​യ ക​ട​മ​യെ ഒ​രു പ്ര​സ്ഥാ​ന​ത്തി​നും കീ​ഴ്പ്പെ​ടാ​തെ ശ​ക്തി​യു​ക്തം ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ദീ​പി​ക എ​ക്കാ​ല​വും നി​ല​കൊ​ണ്ടി​ട്ടു​ള്ള​ത് മ​ല​യാ​ളി​ക​ൾ​ക്ക് മ​റ​ക്കാ​ൻ ക​ഴി​യി​ല്ല.

ക​ർ​ഷ​ക​രു​ടെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ മൂ​ർ​ച്ച​യേ​റി​യ തൂ​ലി​ക ച​ലി​പ്പി​ക്കു​ന്ന ദീ​പി​ക എ​ക്കാ​ല​വും ക​ലാ-​സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള​വ​രെ​യും കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ വ​യ്ക്കു​ന്നു എ​ന്നു​ള്ള​ത് വ​ള​രെ അ​ഭി​മാ​ന​ത്തോ​ടെ​യും ന​ന്ദി​പൂ​ർ​വ​വും സ്മ​രി​ക്കു​ന്നു.

ദീ​പി​ക​യു​ടെ കൈ​ത്താ​ങ്ങ് കി​ട്ടി​യ എ​ത്ര​യോ ക​ലാ​കാ​ര​ന്മാ​ർ സ​മൂ​ഹ​ത്തി​ൽ മു​ൻ​നി​ര​യി​ലേ​ക്ക് ക​ട​ന്നുവ​ന്നി​രി​ക്കു​ന്നു. അ​ക്കൂ​ട്ട​ത്തി​ൽ ഒ​രു​വ​നാ​ണ് ഞാ​നും.

തു​ട​ർ​ന്നും അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ വി​പ്ല​വം തീ​ർ​ത്ത്, മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച നി​ല​പാ​ടു​ക​ളും സ​ത്യ​സ​ന്ധ​ത​യു​ടെ നേ​ർ​ക്കാ​ഴ്ച​ക​ളു​മാ​യി ദീ​പി​ക വ​രും​കാ​ല​ങ്ങ​ളി​ലും ശോ​ഭി​ച്ചു​യ​ര​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു.

-സി​ബി ച​ങ്ങ​നാ​ശേ​രി ചി​ത്ര​കാ​ര​ൻ

Leader Page

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

എ​​ന്‍റെ ബാ​​​ല്യ​​​കാ​​​ലം മു​​​ത​​​ലു​​​ള്ള സ​​​ന്ത​​​ത​​​സ​​​ഹ​​​ചാ​​​രി​​​യാ​​​ണ് ദീ​​​പി​​​ക. 1970ക​​​ളു​​​ടെ അ​​​വ​​​സാ​​​നം ഡി​​​ഗ്രി​​​ വി​​​ദ്യാ​​​ര്‍ഥി​​​യാ​​​യി​​​രി​​​ക്കു​​​മ്പോ​​​ള്‍ ദീ​​​പി​​​ക​​യി​​ല്‍നി​​​ന്നു തു​​​ട​​​ര്‍ച്ച​​​യാ​​​യി കു​​​റി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്ന പൊ​​​തു​​​വി​​​ജ്ഞാ​​​ന​​​ വി​​​വ​​​ര​​​ങ്ങ​​​ളും മ​​​റ്റും പി​​എ​​​സ്​​​സി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​ന്‍ എ​​​ന്നെ ഒ​​​രു​​​ക്കു​​​ക​​​യും വ്യ​​​വ​​​സാ​​​യ​-​​വാ​​​ണി​​​ജ്യ​​​വ​​​കു​​​പ്പി​​​ല്‍ ജോ​​​ലി സ​​​മ്പാ​​​ദി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ര്‍ന്നാ​​​ണ് കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ന​​​രം​​​ഗ​​​ത്തേ​​ക്കു പ്ര​​​വേ​​​ശി​​​ച്ച​​​ത്.

കെ​​​ട്ടി​​​ച്ച​​​മ​​​ച്ച ക​​​ഥ​​​ക​​​ളി​​​ല്ലാ​​​തെ കാ​​​ര്യം​​​പ​​​റ​​​യു​​​ന്ന ദീ​​​പി​​​ക എ​​​ക്കാ​​​ല​​​ത്തും സ്വ​​​ത​​​ന്ത്ര​​​വാ​​​യ​​​ന ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന നാ​​​നാ​​​ജാ​​​തി ​​​മ​​​ത​​​സ്ഥ​​​രാ​​​യ വാ​​​യ​​​ന​​​ക്കാ​​​ര്‍ക്ക് പ്രി​​​യ​​​പ​​​ത്ര​​​മാ​​​ണ്. ഈ ​​​മാ​​​ധ്യ​​​മ​​​മു​​​ത്ത​​​ശ്ശി​​​ക്ക് 140ന്‍റെ ​ആ​​​ശം​​​സ​​​ക​​​ള്‍.

-ഡോ. ​​​പി.​​​സി. അ​​​നി​​​യ​​​ന്‍കു​​​ഞ്ഞ് (ജ​​​ന​​റ​​ൽ സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള കൗ​​​ണ്‍സി​​​ല്‍
ഓ​​​ഫ് റി​​​ട്ട. കോ​​​ള​​​ജ് പ്രി​​​ന്‍സി​​​പ്പ​​​ല്‍സ്, നാ​​​ക് പി​​​യ​​​ര്‍ ടീം ​​​അം​​​ഗം)

Leader Page

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

തു​ട​ക്കം മു​ത​ൽ എ​ല്ലാ​ക്കാ​ല​ത്തും വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​തും വാ​യ​ന​ക്കാ​രു​ടെ ചി​ന്താ​ഗ​തി​ക​ളെ നേ​ർ​വ​ഴി​ക്കു ന​യി​ക്കാ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നു​വെ​ന്ന​തും ദീ​പി​ക​യു​ടെ ത​നി​മ​യാ​ണ്. ഇ​പ്പോ​ഴും ദീ​പി​ക സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളെ പൊ​തു​സ​മൂ​ഹം സ​ശ്ര​ദ്ധം വീ​ക്ഷി​ക്കു​ന്നു​ണ്ട്.

തി​രു​വി​താം​കൂ​ർ എ​ന്ന നാ​ട്ടു​രാ​ജ്യ​ത്തു​നി​ന്നാ​ണ് ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ അ​തി​ന്‍റെ പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച് ദേ​ശീ​യ​പ്ര​സ്ഥാ​ന​വു​മാ​യി വാ​യ​ന​ക്കാ​രി​ൽ വൈ​കാ​രി​ക​ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ദീ​പി​ക​യ്ക്കു സാ​ധി​ച്ചു.

ക​ഴി​ഞ്ഞ 140 വ​ർ​ഷ​വും ദീ​പി​ക​യു​ടെ ശ​ബ്ദം വേ​റി​ട്ട​താ​യി​രു​ന്നു. ശ​ക്ത​മാ​യി തൂ​ലി​ക ച​ലി​പ്പി​ച്ച് സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രേ ഇ​ന്നും ഈ ​പ​ത്രം മു​ൻ​പ​ന്തി​യി​ൽ ത​ന്നെ.

സ്വാ​ത​ന്ത്ര്യസ​മ​ര​വു​മാ​യി തി​രു​വി​താം​കൂ​റു​കാ​രെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ൽ ദീ​പി​ക വ​ഹി​ച്ച പ​ങ്ക് വി​സ്മ​രി​ക്കാ​നാ​വി​ല്ല. ജാ​തി​വി​വേ​ച​നം, മ​ദ്യാ​സ​ക്തി തു​ട​ങ്ങി​യ സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രേ ഗാ​ന്ധി​ജി തു​ട​ങ്ങി​വ​ച്ച പോ​രാ​ട്ട​മാ​ണ് ദീ​പി​ക ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്.
ഗാ​ന്ധി​ജി​യു​ടെ ഇ​ഷ്ട വി​ഷ​യ​മാ​യ കൃ​ഷി​ക്കു​വേ​ണ്ടി​യും ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി​യും നി​ര​ന്ത​രം ശ​ബ്‌​ദ​മു​യ​ർ​ത്താ​ൻ ദീ​പി​ക​യെ​പോ​ലെ ശ്ര​ദ്ധി​ക്കു​ന്ന മ​റ്റൊ​രു പ​ത്ര​വു​മി​ല്ല.

- ഡോ. ​ജോ​സ് പാ​റ​ക്ക​ട​വി​ൽ (ഗാ​ന്ധി​യ​ൻ, എ​ഴു​ത്തു​കാ​ര​ൻ)

Leader Page

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്കും സ​ർ​ക്കാ​രി​നും മു​ന്നി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ ദീ​പി​ക വ​ഹി​ക്കു​ന്ന പ​ങ്ക് എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.

ഭ​ര​ണ​പ​ക്ഷ​മെ​ന്നോ പ്ര​തി​പ​ക്ഷ​മെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ചാ​ട്ടു​ളി​പോ​ലെ തു​ള​ച്ചു​ക​യ​റു​ന്ന ദീ​പി​ക​യു​ടെ എ​ഡി​റ്റോ​റി​യ​ലു​ക​ൾ സ​മൂ​ഹ​ത്തി​ൽ ഗൗ​ര​വ​മേ​റി​യ ച​ർ​ച്ച​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ക​ർ​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ജി​ഹ്വ​യാ​യി മാ​റാ​ൻ ദീ​പി​ക​യ്ക്ക് എ​ക്കാ​ല​വും ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

കു​ടി​യേ​റ്റ കാ​ല​യ​ള​വി​ൽ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പ​ട​പൊ​രു​തി മ​ണ്ണി​ൽ പൊ​ന്നു​ വി​ള​യി​ച്ച​വ​രാ​ണ് ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​ർ. അ​വ​രു​ടെ നൊ​ന്പ​ര​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും അ​ടു​ത്ത​റി​ഞ്ഞ വ്യ​ക്തി​യാ​ണ് ഞാ​ൻ.

ചു​രു​ളി, കീ​രി​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​യി​റ​ക്ക് ന​ട​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ശ​ബ്ദി​ക്കാ​ൻ ദീ​പി​ക മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യു​മെ​ല്ലാം പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ എ​ത്തി​ക്കാ​ൻ ദീ​പി​ക ന​ട​ത്തു​ന്ന ശ്ര​മം അ​ഭി​ന​ന്ദ​നീ​യ​മാ​ണ്. ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യ ദീ​പി​ക​യ്ക്ക് ആ​ശം​സ​ക​ൾ.

-എം.​എം. മ​ണി (മു​ൻ വൈ​ദ്യു​തി മ​ന്ത്രി)

Leader Page

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​രം​ഗ​ത്തെ മു​ത്ത​ശ്ശി​യാ​ണ് ദീ​പി​ക. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ല​ക്ഷ​ണ​മൊ​ത്ത ദി​ന​പ​ത്രം. ന​സ്രാ​ണി ദീ​പി​ക​യെ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന അ​ത് പി​ന്നീ​ട് ദീ​പി​ക​യെ​ന്ന പേ​രി​ലേ​ക്ക് മ​റു​ക​യാ​യി​രു​ന്നു.

സ​ത്യ​സ​ന്ധ​മാ​യി മാ​ത്രം വാ​ര്‍ത്ത​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന പ​ത്രം. പ​ല മാ​ധ്യ​മ​ങ്ങ​ളും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്തും ഇം​ഗ്ലീഷി​ല്‍ ദ ​ഹി​ന്ദു​വും മ​ല​യാ​ള​ത്തി​ല്‍ ദീ​പി​ക​യു​മാ​ണ് വ​സ്തു​ത​ക​ള്‍ പൊ​ടി​പ്പും തൊ​ങ്ങ​ലും ചേ​ര്‍ക്കാ​തെ, പ​ക്ഷ​പാ​ത​മി​ല്ലാ​തെ ന​ല്ല​രീ​തി​യി​ല്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്.

ആ ​ഒ​രു സ​ത്‌​പേ​രാ​ണ് ദീ​പി​ക​യെ മ​റ്റെ​ല്ലാ മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ളി​ല്‍നി​ന്നു വേ​റി​ട്ടു നി​ര്‍ത്തു​ന്ന​ത്. ആ ​മ​ഹ​ത്താ​യ പാ​ര​മ്പ​ര്യം ദീ​പി​ക ഇ​ന്നും തു​ട​രു​ന്നു​വെ​ന്നു ക​രു​തു​ന്നു. പ​ക്ഷ​പാ​ത​മി​ല്ലാ​തെ നാ​ടി​ന്‍റെ ന​ന്മ​ക്കു​വേ​ണ്ടി പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ്ര​വ​ര്‍ത്തി​ക്കാ​ത്ത​വ​രെ തു​റ​ന്നു കാ​ണി​ക്കു​ക​യും ശ​ക്ത​മാ​യ സാ​മൂ​ഹി​ക ല​ക്ഷ്യ​ത്തി​നു വേ​ണ്ടി നി​ല​കൊ​ള്ളു​ക​യും ചെ​യ്യേ​ണ്ട​വ​രാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍. ദീ​പി​ക അ​തി​ന്‍റെ സ്ഥാ​പ​നം മു​ത​ല്‍ ഇ​ക്കാ​ര്യ​ത്തി​ലൊ​രു മാ​തൃ​ക​യാ​ണെ​ന്നു ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. ദീ​പി​ക​യ്ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും.

-ജി. ​സു​ധാ​ക​ര​ന്‍ മു​ന്‍ മ​ന്ത്രി, അ​മ്പ​ല​പ്പു​ഴ നി​യു​ക്ത എം​എ​ൽ​എ

Leader Page

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

140 വ​​​ർ​​​ഷ​​​ത്തെ പാ​​​ര​​​മ്പ​​​ര്യ​​​മു​​​ള്ള ദീ​​​പി​​​ക പ്രൗ​​​ഢിയോ​​​ടെ നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യെ​​​ന്ന​​​ത് അ​​​ഭി​​​മാ​​​ന​​​മാ​​​ണ്. എ​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് ദീ​​​പി​​​ക വ​​​ഹി​​​ച്ച​​​ത് വ​​​ലി​​​യ പ​​​ങ്കാ​​​ണ്. ഞാ​​​ൻ 2002ൽ ​​​സ്പോ​​​ർ​​​ട്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തും പി​​​ന്നീ​​​ടു​​​ണ്ടാ​​​യ നേ​​​ട്ട​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച് ദീ​​​പി​​​ക​​​യി​​​ൽ ന​​​ല്ല വാ​​​ർ​​​ത്ത​​​ക​​​ൾ വ​​​ന്നി​​​രു​​​ന്നു.

അ​​​ന്നൊ​​​ക്കെ പ​​​ത്രവാ​​​ർ​​​ത്ത പ്ര​​​ധാ​​​ന​​​മാ​​​യി​​​രു​​​ന്നു. ഫോ​​​ട്ടോ സ​​​ഹി​​​തം പ​​​ത്ര​​​ത്തി​​​ൽ ഒ​​​ന്നാം പേ​​​ജി​​​ൽ അ​​​ട​​​ക്കം വാ​​​ർ​​​ത്ത വ​​​രു​​​ന്ന​​​ത് അ​​​ഭി​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ദീ​​​പി​​​ക​​​യി​​​ൽ അ​​​ന്നു വാ​​​ർ​​​ത്ത​​​യും പ​​​ട​​​വും ന​​​ന്നാ​​​യി വ​​​ന്നി​​​രു​​​ന്നു. അ​​​ന്നു ദീ​​​പി​​​ക​​​യി​​​ൽ വ​​​ന്ന വാ​​​ർ​​​ത്ത ഇ​​​ന്നും ഞാ​​​ൻ സൂ​​​ക്ഷി​​​ച്ചു വ​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​ത്‌​​​ല​​​റ്റി​​​ക്സി​​​ൽ ന​​​ല്ല പി​​​ന്തു​​​ണ​​​യാ​​​ണ് ദീ​​​പി​​​ക എ​​​നി​​​ക്കു ത​​​ന്നി​​​രു​​​ന്ന​​​ത്. സ​​​ത്യ​​​ത്തി​​​നൊ​​​പ്പം നി​​​ൽ​​​ക്കു​​​ന്ന പ​​​ത്ര​​​മാ​​​ണ് ദീ​​​പി​​​ക. ഇ​​​ത്ര​​​യും പാ​​​ര​​​മ്പ​​​ര്യ​​​ത്തോ​​​ടെ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ദീ​​​പി​​​ക പ​​​ത്ര​​​ത്തി​​​ന്‍റെ 140-ാം വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​മ്പോ​​​ൾ എ​​​ന്‍റെ എ​​​ല്ലാ​​​വി​​​ധ ആ​​​ശം​​​സ​​​ക​​​ളും അ​​​റി​​​യി​​​ക്കു​​​ന്നു.

-ടി​​​ന്‍റു ലൂ​​​ക്ക കാ​​​യി​​​കതാ​​​രം

Leader Page

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

നീ​​​തി​​​ക്കുവേ​​​ണ്ടി ന​​​ട​​​ന്ന വൈ​​​ക്കം സ​​​ത്യ​​​ഗ്ര​​​ഹ​​​സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത എ​​​ന്‍റെ പി​​​താ​​​വ് പി.​​​കെ. നീ​​​ല​​​ക​​​ണ്ഠ പി​​​ള്ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ച​​​ട​​​യ​​​മം​​​ഗ​​​ല​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ഗാ​​​ന്ധി നി​​​ർ​​​മാ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു എ​​​ന്‍റെ കു​​​ട്ടി​​​ക്കാ​​​ലം. ഓ​​​ർ​​​മ​​​വ​​​ച്ച കാ​​​ലം മു​​​ത​​​ൽ സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യും സ​​​ഹാ​​​യി​​​ക​​​ളാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​വ​​​രെ കേ​​​ൾ​​​ക്കാ​​​നും കാ​​​ണാ​​​നും ഇ​​​ട​​​യാ​​​യി​​​ട്ടു​​​ണ്ട്.

കോ​​​ട്ട​​​യ​​​ത്തെ പ​​​ത്ര​​​മു​​​ത്ത​​​ശ്ശി​​​യാ​​​യ ദീ​​​പി​​​ക സ്വാ​​​ത​​​ന്ത്ര്യസ​​​മ​​​ര​​​ത്തി​​​ന് ന​​​ൽ​​​കി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന സ​​​ഹാ​​​യ സ​​​ഹ​​​ക​​​ര​​​ണ​​​വും പ്ര​​​ത്യേ​​​കി​​​ച്ച്, 1925ലെ ​​​മ​​​ഹാ​​​ത്മാ​​​വി​​​ന്‍റെ കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​ന വേ​​​ള​​​യി​​​ൽ ന​​​ൽ​​​കി​​​യ വാ​​​ർ​​​ത്ത പ്രാ​​​ധാ​​​ന്യ​​​വും പ്ര​​​ശം​​​സ​​​നീ​​​യ​​​മാ​​​ണ്. ജാ​​​തി, മ​​​ത, രാ​​​ഷ്‌​​​ട്രീ​​​യ പ​​​രി​​​ഗ​​​ണ​​​ന​​​ക​​​ൾ​​​ക്കു​​​പ​​​രി, സ​​​ത്യ​​​ത്തി​​​നും നീ​​​തി​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള ഒ​​​രു ജ​​​ന​​​ജി​​​ഹ്വ​​​യാ​​​യി ആ​​​രം​​​ഭം മു​​​ത​​​ൽ ദീ​​​പി​​​ക അ​​​ച​​​ഞ്ച​​​ല​​​മാ​​​യ നി​​​ല​​​പ​​​ടു​​​ക​​​ൾ എ​​​ടു​​​ത്തി​​​രു​​​ന്നു.
ദീ​​​പി​​​ക​​​യു​​​ടെ 140-ാം വാ​​​ർ​​​ഷി​​​കം ന​​​മു​​​ക്ക് ആ​​​ഘോ​​​ഷവേ​​​ള​​​യാ​​​യി മാ​​​റ്റാം.

-ഡോ. ​​​നീ​​​ല​​​ക​​​ണ്ഠ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ, കേ​​​ര​​​ള ഗാ​​​ന്ധി​​​സ്മ​​​ാര​​​ക നി​​​ധി

Latest News

Corehub Up